പാരിസ് ഒളിമ്പിക്സിൽ ആദ്യ സ്വർണം ചൈനയ്ക്ക്

പാരിസ് ഒളിമ്പിക്സിൽ ആദ്യ സ്വർണം സ്വന്തമാക്കി ചൈന. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ആണ് ചൈന സ്വർണം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയ്ക്ക് വെള്ളി. കസാക്കിസ്ഥാൻ വെങ്കലവും നേടി. ജർമ്മനിയെ മറികടന്നു ഖസാക്കിസ്ഥാൻ താരങ്ങള്‍ ആയ അലക്‌സാന്ദ്രയും സത്പയെവ് ഇസ്‌ലാമും വെങ്കല മെഡലും സ്വന്തമാക്കിയത്.
രണ്ടാം സ്വർണവും ചൈന തന്നെയാണ് നേടിയത്. വനിതകളുടെ സിൻക്രണൈസ്ഡ് ഡൈവിലാണ് രണ്ടാം സ്വർണം. അമേരിക്ക വെള്ളിയും ബ്രിട്ടൻ വെങ്കലവും നേടി. ഹോങ് യുറ്റിംഗ്, ഷെങ് ലിയാഹോ സഖ്യം ആണ് ചൈനക്ക് ആദ്യ സ്വർണം സമ്മാനിച്ചത്.ദക്ഷിണ കൊറിയക്ക് ആണ് ഈ ഇനത്തില്‍ വെള്ളി. അവരുടെ കെം ജി-ഹിയോൻ, പാർക്ക് ഹ-ഹും സഖ്യം ആണ് ആണ് അവർക്ക് ആയി വെള്ളി നേടിയത്.
Story Highlights : Paris Olympics 2024 First Gold Medal For China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here