‘സിപിഐഎം തോൽവിയിൽ നിന്ന് പാഠം പഠിക്കണം’: ബിനോയ് വിശ്വം

രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിയിൽ തിരുത്തൽ ശക്തിയായി തുടരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐഎം തോൽവിയിൽ നിന്ന് പാഠം പഠിക്കണം. ജനങ്ങൾ സ്നേഹത്തോടെ നൽകിയ മുന്നറിയിപ്പാണ് തോൽവി. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു.
വിധിയെഴുത്ത് ഉൾക്കൊണ്ട് തിരുത്തി മുന്നോട്ടുപോകും. പരാജയം വിഷമമുണ്ടാക്കുന്നതാണെങ്കിലും എല്ലാത്തിന്റെയും അവസാനമല്ല.സി.പി.ഐ.യെ സംബന്ധിച്ച് ജനങ്ങൾ മാത്രമാണ് യജമാനൻമാർ. ബി.ജെ.പി.യെ എതിർക്കാൻ മതേതരകക്ഷികളുടെ വിശാലവേദി വേണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് സി.പി.ഐ. ആയിരുന്നു. രാജ്യത്തെ കാൽക്കീഴിലാക്കാൻ ശ്രമിച്ച ബി.ജെ.പി.യെ ജനം പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Binoy Vishwam Against CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here