Advertisement

കലാകാരന്മാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണത; സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ മനുഷ്യവകാശ കമ്മിഷൻ കേസെടുത്തു

July 29, 2024
3 minutes Read

കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ മനുഷ്യവകാശ കമ്മിഷൻ കേസ് എടുത്തു. കലാകാരൻമാർ അപകടമുണ്ടാക്കുന്നത്
തെറ്റായ പ്രവണത എന്ന് മനുഷ്യാവകാശ കമ്മീഷൻ. അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.(Human Rights Commission registered case in accident during movie shooting)

Read Also: ഷിരൂരിൽ നിന്നും നാവികസേന മടങ്ങി; രക്ഷാദൗത്യം തുടരാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ

നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ ഇരുവർക്കും പരുക്കേറ്റിരുന്നു. ബ്രോമാൻസ് എന്ന സിനിമയുടെ ചേയ്‌സിങ് സീൻ ഷൂട്ട്‌ ചെയുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പുലർച്ചെ 1.30ടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. സിനിമയുടെ ചേയ്‌സിങ് സീൻ ഷൂട്ട്‌ ചെയുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

Story Highlights : Human Rights Commission registered case in accident during movie shooting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top