അനധികൃത കോച്ചിംഗ് സെൻ്ററുകൾക്കെതിരെ നടപടി; 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്തു

അനധികൃത കോച്ചിംഗ് സെൻ്ററുകൾക്കെതിരെ നടപടി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റേതാണ് നടപടി. അനധികൃതമായി പ്രവർത്തിക്കുന്ന 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്തു. ഐഎഎസ് ഗുരുകുൽ, ചാഹൽ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിംഗ്, ഐഎഎസ് സേതു, ടോപ്പേഴ്സ് അക്കാദമി, ദൈനിക് സംവാദ്, സിവിൽസ് ഡെയ്‌ലി ഐഎഎസ്, കരിയർ പവർ, 99 നോട്ടുകൾ, വിദ്യാ ഗുരു, ഗൈഡൻസ് ഐഎഎസ്, ഐഎഎസ് ഫോർ ഈസി എന്നീ സ്ഥാപങ്ങളാണ് സീൽ ചെയ്തത്.
ചട്ടങ്ങൾ ലംഘിച്ച് ബേസ്‌മെൻ്റിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് നടപടി എന്ന് അധികൃതർ വ്യക്തമാക്കി. റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പൊലീസ് നേരത്തെ സീൽ ചെയ്തിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് എംസിഡി അറിയിച്ചു.
അതിനിടെ കോച്ചിംഗ് സെൻ്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ബെസ്‌മെൻ്റിന് ഫയർഫോഴ്സ് എൻഒസി നൽകിയത് സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണെന്ന് കണ്ടെത്തി. ലൈബ്രറിയും ക്ലാസ് റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡൽഹി ഫയർഫോഴ്സ് പരിശോധന റിപ്പോർട്ട് പൊലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെൻ്ററുകളിൽ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചു.
Story Highlights : MCD seals 13 coaching centres in Old Rajinder Nagar after students’ death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here