അബുസമ്ര അതിർത്തിവഴി ഖത്തർ വിടുന്നവർ ശ്രദ്ധിക്കുക; 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനത്തിന് അനുമതി ലഭിക്കില്ല

പത്തു വർഷം പഴക്കമുള്ള വാഹനങ്ങൾ അബുസമ്ര അതിർത്തിവഴി പുറത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനത്തിന്റെ നിർമാണ തിയ്യതി മുതൽ പത്തു വർഷം കഴിഞ്ഞ ടാക്‌സികൾ,ബസുകൾ,ട്രക്കുകൾ എന്നിവയ്ക്കാണ് നിരോധനം ഏർപെടുത്തുകയെന്ന് മന്ത്രാലയത്തെ ഉദ്ദരിച്ച് അൽ ശർഖ് അറബ് പത്രം റിപ്പോർട്ട് ചെയ്തു.
Read Also: കൊല്ലം ഓയൂരിൽ കുട്ടിയ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം
ചരക്കുമായി പോകുന്ന ട്രക്കുകൾ,യാത്രക്കാരുമായി പോകുന്ന ബസുകൾ,ടാക്‌സികൾ എന്നിവ പത്തുവർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ളവയാണെങ്കിൽ അബുസമ്ര അതിർത്തി വഴി കരമാർഗം രാജ്യം വിട്ട് പുറത്തേക്ക് പോകാൻ അനുമതിയുണ്ടാവില്ല. അതേസമയം സ്വകാര്യ വാഹനങ്ങൾക്ക് നിബന്ധന ബാധകമാവില്ല.
Story Highlights : Ten-year-old vehicles will not be allowed to exit through the Abu Samra border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here