മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം, യുവാവ് കിണറ്റിലേക്ക് ചാടി; ഫയർ ഫോയ്സെത്തി രക്ഷപ്പെടുത്തി

കോഴിക്കോട് കാരശ്ശേരി മലാംകുന്നിൽ യുവാവ് മദ്യലഹരിയിൽ കിണറ്റിൽ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാം കുന്ന് സ്വദേശി ആകസ്മിത് (24 ) ആണ് മദ്യലഹരിയിൽ കിണറ്റിൽ ചാടിയത്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടാക്കിയ യുവാവ് കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് വിവരം.
കിണറ്റിൽ ചാടിയ യുവാവിനെ മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തലക്കുൾപ്പടെ പരുക്കേറ്റ യുവാവ് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Story Highlights : Young man jumped into a well Kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here