മനസുമരവിപ്പിക്കുന്ന ദുരന്തം; വയനാട് ഉരുൾപൊട്ടലിൽ 126 മരണം

വയനാട് ചൂരൽമലയിലെ ദുരന്തത്തിൽ 126 പേർ മരിച്ചു. മരിച്ചവരിൽ 75 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 36 പുരുഷന്മാരുടേയും 39 സ്ത്രീകളുടേയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇന്നത്തെ രക്ഷാപ്രവർത്തനം താത്ക്കാലികമായി അവസാനിപ്പിച്ചു. മുഴുവൻ സേനാംഗങ്ങളും ദുരന്തഭൂമിയിൽ നിന്ന് മടങ്ങുകയാണ്. നാളെ പുലർച്ചെ ദൗത്യം വീണ്ടും പുനരാരംഭിക്കും. 800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 3069 പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. (126 people died in wayanad landslide chooralmala mundakkai)
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് റോപ്പ് മാർഗവും എയർ ലിഫ്റ്റ് ചെയ്തും പാലത്തിലൂടേയും മുഴുവൻ പേരെയും മറുകരയിലെത്തിച്ചത്. 22 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്ത് മറുകരയിൽ എത്തിച്ചത്. അഞ്ച് മൃതദേഹങ്ങൾ കൂടി മറുകരയിൽ എത്തിക്കാനുണ്ട്. അതിനുശേഷം രാത്രിയിൽ ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാൻ സാധ്യതയുണ്ടെന്നും രക്ഷാപ്രവർത്തകർ പറയുന്നു.
Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു
വയനാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രക്ഷാപ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. കേന്ദ്ര സർക്കാരിൻ്റെ കീഴിലെ ഏജൻസികളുമായുള്ള ഏകോപനം , ദുരന്ത മുഖത്തെ സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ- സുരക്ഷാ മുൻകരുതലുകൾ , ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ എന്നിവ മുഖ്യമന്ത്രി വിലയിരുത്തി.
Story Highlights : 126 people died in wayanad landslide chooralmala mundakkai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here