ശ്രീജേഷ് വൻമതിൽ, 10 പേരുമായി ഇറങ്ങി ബ്രിട്ടണെ വീഴ്ത്തി ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കി സെമിയില്‍
പാരീസ് ഒളിംപിക്സിൽ ഹോക്കി പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ ബ്രിട്ടണെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍. പെനാലിറ്റി ഷൂട്ടൗട്ടില്‍ ബ്രിട്ടന്‍റെ രണ്ട് ഷോട്ടുകള്‍ തടുത്തിട്ട മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ആണ് ഇന്ത്യയുടെ വിരനായകനായത്.
നിശ്ചിത സമയത്ത് 10 പേരായി ചുരുങ്ങിയിട്ടും 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തിനൊടുവിലായിരുന്നു പെനല്‍റ്റി ഷൂട്ടൗട്ട്. ഗോള്‍ രഹിതമായ ആദ്യ ക്വാര്‍ട്ടറിനൊടുവില്‍ അമിത് രോഹിദാസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായി പൊരുതിയാണ് ഇന്ത്യ ബ്രിട്ടനെ വീഴ്ത്തിയത്.
ഷൂട്ടൗട്ടില്‍ ഹര്‍മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ്, ലളിത് ഉപാധ്യായ്, രാജ്കുമാര്‍ പാല്‍ എന്നിവര്‍ ഇന്ത്യക്കായി ലക്ഷ്യം കണ്ടപ്പോള്‍ ജെയിംസ് ആല്‍ബെറിക്കും സാക്കറി വാലസിനും മാത്രമെ ബ്രിട്ടനായി ലക്ഷ്യം കാണാനായുള്ളു.
മറ്റന്നാള്‍ നടക്കുന്ന സെമിയില്‍ അറ്‍ജന്‍റീനയോ ജര്‍മനിയോ ആകും ഇന്ത്യയുടെ എതിരാളികള്‍. ഒളിമ്പിക്‌സ് ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ സെമിയിലെത്തുന്നത്. സെമിയില്‍ തോറ്റാലും ഇന്ത്യക്ക് വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സിരക്കാം. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.
Story Highlights : India Olympics Hockey Semi Final 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here