Advertisement

‘എന്റെ കുടുംബം വയനാടിനൊപ്പം’; ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് കൈത്താങ്ങാകാൻ ട്വന്റിഫോറും ഫ്‌ളവേഴ്‌സും

August 4, 2024
Google News 3 minutes Read

ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈയെ വീണ്ടെടുക്കാൻ ബൃഹദ് പദ്ധതിയുമായി ട്വന്റിഫോറും ഫ്‌ളവേഴ്‌സും. പ്രേക്ഷക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ‘മൈ ഫാമിലി വിത്ത് വയനാട്’ അഥവ ‘എന്റെ കുടുംബം വയനാടിനൊപ്പം’ എന്ന ബൃഹദ്പദ്ധതി ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ പ്രഖ്യാപിച്ചു. ട്വന്റിഫോർ-ഫ്ളവേഴ്സ് കുടുംബാംഗങ്ങളും ചാനൽ ആർട്ടിസ്റ്റുകളും അവതാരകരും പങ്കാളികളാവും. പദ്ധതിയുടെ സുതാര്യതയ്ക്ക് പ്രത്യേക ആപ്പ് പുറത്തിറക്കും.

ദുരന്തം നാശംവിതച്ച വയനാടിനെ സഹായിക്കാൻ ‘എന്റെ കുടുംബം വയനാടിനൊപ്പം’ എന്ന ബൃഹദ് പദ്ധതിക്കാണ് രൂപം നൽകിയത്. ട്വന്റിഫോറിന്റെയും ഫ്‌ളവേഴ്‌സിന്റേയും ജീവനക്കാരും കലാകാരന്മാരും അവതാരകരും പദ്ധതിയുടെ ഭാഗമാകും. ട്വന്റിഫോർ കണക്ടും ട്വന്റിഫോർ കണക്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും പദ്ധതിയുടെ ഭാഗമാകുമെന്ന് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു.

പ്രേക്ഷകരേയും പദ്ധതിയുടെ ഭാഗമാക്കിയാകും എന്റെ കുടുംബം വയനാടിനൊപ്പം പദ്ധതി നടപ്പാക്കുക. ആപ്പ് വഴിയായിരിക്കും പണം സ്വരൂപിക്കുക. പണം നൽകിയവരുടെ വിവരങ്ങളും ഏതെല്ലാം കാര്യങ്ങൾക്കാണ് പണം ചെലവിടുന്നത് എന്നതടക്കമുള്ള കാര്യങ്ങളും ആപ്പിലും ട്വന്റിഫോറിന്റെയും ഫ്‌ളവേഴ്‌സിന്റേയും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

രണ്ടു ദിവസത്തിനുള്ളിൽ ആപ്പ് പ്രവർത്തനക്ഷമമാകുമെന്ന് ആർ ശ്രീകണ്ഠൻ നായർ. പദ്ധതി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകം വലിയ പ്രേക്ഷക പിന്തുണയാണ് ‘എന്റെ കുടുംബം വയനാടിനൊപ്പം’ പദ്ധതിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights : Twentyfour and Flowers with assistance to landslide-ravaged Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here