ദമ്മാം ഒഐസിസി സൈഹാത്ത് എരിയ കമ്മിറ്റി ധനസഹായം നൽകി

അർബുദ ബാധിതയായി ചികിത്സയിൽ കഴിയുന്ന തൃശൂർ ജില്ലയിലെ ചേലക്കര സ്വദേശി ഷാജിയുടെ മകൾ ഷഹനമോളുടെ ചികിത്സ ചെലവിലേക്കായി ഒ ഐ സി സി സൈഹാത്ത് ഏരിയ കമ്മറ്റി സ്വരൂപിച്ച ചികിത്സാ ധനസഹായം, മുൻ എം പി രമ്യ ഹരിദാസ് ഷഹനയുടെ വീട്ടിലെത്തി കുടുംബത്തിന് കൈമാറി.
തൃശൂർ ഡി സി സി ജനറൽ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, ഒ ഐ സി സി സൈഹാത്ത് ഏരിയ കമ്മറ്റി ജനറൽ സെക്രട്ടറി മുനീർ മുണ്ട്രോട്ട്, ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് അനീഷ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സുദേവൻ പള്ളത്ത്, ചേലക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സന്തോഷ് ചെറിയാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് പണ്ടലാച്ചി, വാർഡ് മെമ്പർ ടി എ കേശവൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഒ ഐ സി സി ദമ്മാം റീജ്യണൽ ജനറൽ സെക്രട്ടറി സി.ടി ശശി, ഒ ഐ സി സി സൈഹാത്ത് എരിയ കമ്മിറ്റി പ്രസിഡൻറ് രമേശൻ പാലയ്ക്കൽ, ജനറൽ സെക്രട്ടറി ഡിജോ പഴയമഠം എന്നിവർ തുക സ്വരൂപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Story Highlights : Financial assistance Dammam OICC Saihat Area Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here