Advertisement

കുവൈറ്റ്‌ പൽപക്‌ സ്ഥാപക നേതാവ് ബാലസുബ്രഹ്മണ്യൻ അന്തരിച്ചു

August 6, 2024
Google News 1 minute Read

പാലക്കട് പ്രവാസി അസോസിയേഷൻ കുവൈറ്റ് – പൽപക്, സ്ഥാപക നേതാവും മുൻ രക്ഷധികാരിയും , സാമൂഹിക പ്രവർത്തന മേഖലയിലെ സാന്നിധ്യവുമായിരുന്ന ബാലസുബ്രഹ്മണ്യൻ അന്തരിച്ചു . 85 വയസ്സ് ആയിരുന്നു. കോയമ്പത്തൂർ ജം ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത് .

ബാലസുബ്രഹ്മണ്യന്റെ വേർപാടിൽ പൽപക് കുവൈറ്റ് അനുശോചനം അറിയിച്ചു . പാലക്കാട് കാണിക്കമാതാ കോൺവെന്റിനു സമീപമുള്ള സ്വവസതിയിൽ മൃതദേഹം ഇന്ന് പോതു ദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചക്ക് രണ്ടു മണിയോടെ ചന്ദ്രനഗർ പോതു ശ്‌മശാനത്തിൽ അന്ത്യകർമ്മങ്ങൾ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Story Highlights : Balasubramanian passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here