Advertisement

ഡ്രൈഡേയിൽ ഭാഗിക ഇളവിന് ശുപാർശ; ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് അടക്കമുള്ളവയ്ക്ക് ഇളവ്

August 6, 2024
2 minutes Read

ഡ്രൈഡേയിൽ ഭാഗിക ഇളവിന് ശുപാർശ. മദ്യനയത്തിന്റെ കരടിലാണ് ശുപാർശ. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് അടക്കമുള്ളവയ്ക്കാണ് ഇളവ് നൽകും. ഇതിനായി പ്രത്യേകം അപേക്ഷ നൽകണം. അന്താരാഷ്ട്ര കോൺഫെറൻസുകൾ നടക്കുന്ന സ്ഥലങ്ങളിലും ഇളവ്. വിനോദ സഞ്ചാരമേഖലയ്ക്ക് നേട്ടമുണ്ടാകുന്ന തരത്തിലാകും ഇളവ്.

അതേസമയം നിലവിലെ രീതിയിൽ മദ്യഷോപ്പുകൾ ഒന്നാം തീയതി തുറക്കില്ല. ഡ്രൈഡേയിലെ ഭാഗിക ഇളവ് സംബന്ധിച്ച് ബാറ് ഉടമകളും ഡിസ്ലറി ഉടമകളും ആവശ്യം ഉന്നയിച്ചിരുന്നു. സർക്കാർ ഈ വിഷയം പരിഗണിച്ച് വരുന്നതിനിടെയാണ് ബാർ കോഴ വിവാദം ഉയർന്നത്.യ തുടർന്ന് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് മാറ്റിവെക്കുകയായിരുന്നു.

Read Also: അപമര്യാദയായി പെരുമാറി: വന്ദേ ഭാരത് എക്‌സ്പ്രസിലെ ടിടിഇക്കെതിരെ സ്പീക്കർ എഎൻ ഷംസീർ പരാതി നൽകി

എന്നാൽ ടൂറിസം മേഖലയിൽ നിന്നുള്ള നിരന്തരമായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് ഇപ്പോൾ ഭാഗിക ഇളവിന് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനായി ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. കരട് മദ്യനയത്തിൽ ബാറുകളുടെ സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട ശുപാർശ ഇടം നേടിയിട്ടില്ല. നിലവിലെ രീതിയിൽ തുടരാനാണ് കരടിൽ പറയുന്നത്. ബാറുകളുടെ സമയം നീട്ടുന്നതിൽ ഇപ്പോൾ തീരുമാനം എടുക്കേണ്ടതില്ലെന്നാണ് എക്‌സൈസിന്റെ തീരുമാനം.

Story Highlights : Recommendation for partial relief on Dry Day in Liquor Policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top