Advertisement

സെലിബ്രിറ്റി/ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്

August 6, 2024
Google News 4 minutes Read
Tax evasion of crores was found in the establishments of celebrity/bridal makeup artists

പ്രമുഖ സെലിബ്രിറ്റി/ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും വീടുകളിലും ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന വ്യാപകമായി 21 പ്രമുഖ സെലിബ്രിറ്റി/ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും വീടുകളിലും ‘Operation Guapo’ എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. (Tax evasion of crores was found in the establishments of celebrity/bridal makeup artists)

കഴിഞ്ഞ 6 മാസമായി ഇവരുടെ നീക്കങ്ങള്‍ സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് നിരീക്ഷിച്ച് വരികയായിരുന്നു. പ്രമുഖ സെലിബ്രിറ്റി/ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി രാവിലെ 6 മണിയ്ക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടര്‍ന്ന് വരുന്നു. സെലിബ്രിറ്റി/ ബ്രൈഡല്‍ മേക്കപ്പ് എന്നിവയിലൂടെ ലഭിക്കുന്ന നികുതി വിധേയമായ കോടികളുടെ വരുമാനം മറച്ചു വച്ച് നികുതി വെട്ടിപ്പ് നടത്തുന്നതായാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്.

Read Also: അമ്മ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ

സംസ്ഥാനത്തുടനീളം ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ സംയുക്തമായി നടത്തിയപരിശോധനയില്‍ പ്രാഥമികമായി കണ്ടെത്തിയത് നികുതിവെട്ടിച്ചുകൊണ്ടുള്ള 32.51 കോടി രൂപയുടെ ഇടപാടാണ്.
ഇത്തരം നികുതി വെട്ടിപ്പിനെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ അന്വേഷണവും നടപടികളും ശക്തമായി തുടരും.

Story Highlights : Tax evasion of crores was found in the establishments of celebrity/bridal makeup artists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here