അടൂരിൽ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ
പത്തനംതിട്ട അടൂരിൽ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പിടിയിൽ. അടൂർ ഏഴംകുളം നെടുമൺ പത്മ വിലാസം വീട്ടിൽ അനന്തകൃഷ്ണനെ (26)യാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിനും ബാലനീതി നിയമ പ്രകാരവും പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് ഭാര്യ വീട്ടിലെത്തിയ പ്രതി അനന്തകൃഷ്ണൻ കട്ടിലിൽ കിടന്ന 29 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കാലുകളിൽ പിടിച്ചുയർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഭാര്യ ശിൽപ കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങിയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. പിന്നാലെ ഇവർ വിവരം അടൂർ പൊലീസിനെ അറിയിച്ചു.
വീട്ടിലെത്തിയ പൊലീസിന് നേരെയും പ്രതി തെറിവിളി നടത്തി. ഏറെ പണിപ്പെട്ടാണ് പൊലീസിയാളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴും വഴി പ്രതി കൈകൊണ്ട് പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുപൊളിക്കുകയും ചെയ്തു. പ്രതിക്കെതിരെ വധശ്രമം ബാലനീതി നിയമം, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ അനന്തകൃഷ്ണനെ റിമാൻഡ് ചെയ്തു.
Story Highlights : Father attempts to kill daughter In Adoor, Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here