Advertisement

കെട്ടിടത്തിന് മുകളിൽ നിന്ന് നായ ദേഹത്തേക്ക് വീണു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

August 8, 2024
Google News 2 minutes Read

മഹാരാഷ്ട്രയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ദേഹത്തേക്ക് നായ വീണതിനെ തുടർന്ന് ​ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വസുകാരി മരിച്ചു. താനെക്ക് സമീപം അമൃതന​ഗറിലുള്ള മാർക്കറ്റിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ നായ അമ്മയ്ക്കൊപ്പം നടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.

നായ ദേഹത്തേക്ക് വീണതിന് പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പരുക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ചികിത്സക്കിടെ കുട്ടി മരിച്ചു. ഗോൾഡൻ റിട്രീവർ വിഭാഗത്തിൽപ്പെട്ട നായയാണു കുട്ടിയുടെ ദേഹത്തേക്കു വീണതെന്നാണു റിപ്പോർട്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ജെയ്ദ് സയ്യദ് എന്ന വ്യക്തിയുടെതാണ് നായയെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്തു. നായ തനിയെ ചാടിയതാണോ, ആരെങ്കിലും താഴേക്ക് മനപ്പൂർവം എടുത്ത് എറിഞ്ഞതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Story Highlights : Girl, 3, dies after dog falls on her from fifth floor in Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here