Advertisement

പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെ ദുരന്ത മേഖലയില്‍ ഹെലികോപ്റ്റര്‍ പര്യടനം നടത്തും; മുഖ്യമന്ത്രിയും ഒപ്പമുണ്ടാകും

August 8, 2024
Google News 4 minutes Read
Prime Minister will take a helicopter tour of the disaster zone in Wayanad with pinarayi vijayan

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്റര്‍ പര്യടനം നടത്തും. പ്രധാനമന്ത്രിയ്‌ക്കൊപ്പം ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടാകും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കുക. കല്‍പ്പറ്റയിലാകും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിറക്കുക. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം അദ്ദേഹം ഉരുള്‍പൊട്ടല്‍ കണ്ണീര്‍ഭൂമിയാക്കിയ ചൂരല്‍മലയിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം മുതലായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. (Prime Minister will take a helicopter tour of the disaster zone in Wayanad with pinarayi vijayan)

ദുരിതാശ്വാസക്യാമ്പുകളും ആശുപത്രികളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയ്‌ക്കൊപ്പം ഡല്‍ഹിയില്‍ നിന്ന് കണ്ണൂരേക്ക് എത്തും എന്നാണ് വിവരം. വൈകീട് 3.30ഓടെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം.

Read Also: പ്രധാനമന്ത്രി വയനാട്ടിലേക്ക്; ശനിയാഴ്‌ച ദുരന്ത മേഖല സന്ദർശിക്കും

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തയിരുന്നു . വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി വയനാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇപ്പോള്‍ പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കരുത് എന്ന് കരുതിയാകുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു.

Story Highlights : Prime Minister will take a helicopter tour of the disaster zone in Wayanad with pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here