തുടർച്ചയായി മൂന്ന് മണിക്കൂർ ഭരതനാട്യം, ലഭിച്ച തുക വയനാടിനായി നല്‍കി തമിഴ് ബാലിക
തമിഴ്നാട്ടില്‍ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക സമഹാഹിരിച്ച് വയനാടിനായി നല്‍കി ബാലിക. തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂര്‍ സ്വദേശി ബാലമുരുകന്‍റെയും ദേവിയമ്മയുടെയും മകളായ 13 വയസുകാരി ഹരിണി ശ്രീയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയത്.
തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ഭരതനാട്യം അവതരിപ്പിച്ച് തുക സമഹാരിച്ചത്. ഇതോടൊപ്പം കയ്യില്‍ സൂക്ഷിച്ച തുകയും ചേർത്ത് 15000 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ഇത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആറ് വര്‍ഷമായി ഭരതനാട്യം അഭ്യസിക്കുന്ന ഹരിണിശ്രീ ലോകസമാധാനത്തിനായി തുടര്‍ച്ചയായി തിരുവണ്ണാമലയ്ക്ക് ചുറ്റും ഭതനാട്യം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.
Story Highlights : Tamil Girl Helping Hands Wayanad Landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here