Advertisement

മകനെ കാണാനില്ല, മകന്‍ ഹൃദ്രോഗിയാണ്; പരാതി നല്‍കി യൂട്യൂബര്‍ അജു അലക്‌സിന്റെ മാതാവ്

August 9, 2024
Google News 3 minutes Read
chekuthan youtube channel owner aju alex 's mother complaint

വയനാട്ടിലെ ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തേയും നടന്‍ മോഹന്‍ലാലിനേയും അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ അജു അലക്‌സിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പരാതിയുമായി അജുവിന്റെ മാതാവ്. മകനെ കാണാനില്ലെന്നും തിരുവല്ല സിഐ മകനെ കൂട്ടിക്കൊണ്ടുപോയെന്നും മകന്‍ ഹൃദ്രോഗിയാണെന്നും മാതാവ് മേഴ്‌സി അലക്‌സ് പത്തനംതിട്ട എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ചെകുത്താന്‍ എന്ന പേരിലാണ് അജു അലക്‌സ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. ( chekuthan youtube channel owner aju alex ‘s mother complaint)

വന്ന് ജാമ്യമെടുത്തിട്ട് പോകാനുള്ള കേസ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാണ് എസ്പി മകനെ കൂട്ടിക്കൊണ്ടുപോയതെന്നും അതിനുശേഷം മകനെ ലോക്കപ്പിലാക്കുകയാണ് ചെയ്തതെന്നും മേഴ്‌സി അലക്‌സ് പറയുന്നു. മകനെക്കുറിച്ച് താന്‍ പൊലീസില്‍ അന്വേഷിച്ചിട്ടും കൃത്യമായ വിവരമൊന്നും ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അജുവിന്റെ മാതാവ് പരാതി നല്‍കിയിരിക്കുന്നത്.

Read Also: കേരളത്തില്‍ ഭൂചലനമുണ്ടായിട്ടില്ല, മണ്ണിടിച്ചില്‍ ഉണ്ടായ മേഖലയില്‍ കാണാറുള്ള സ്വാഭാവിക പ്രതിഭാസം മാത്രമെന്ന് വിദഗ്ധര്‍

താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

Story Highlights : chekuthan youtube channel owner aju alex ‘s mother complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here