ധന്‍കറിന്റെ ശരീരഭാഷ ഉചിതമല്ലെന്ന് ജയാ ബച്ചന്‍; സെലിബ്രിറ്റിയായാലും മര്യാദ പാലിക്കണമെന്ന് ധന്‍കര്‍; ധന്‍കറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി ഇന്ത്യാ സഖ്യം

രാജ്യസഭാ സ്പീക്കര്‍ ജഗ്ദീപ് ധര്‍കറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി ഇന്ത്യാ സഖ്യം. ധന്‍കറിന്റെ ശരീരഭാഷ ഉചിതമല്ലെന്ന് ജയാ ബച്ചന്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇംപീച്ച്‌മെന്റ് പ്രമേയവുമായി മുന്നോട്ട് പോകാന്‍ ഇന്ത്യാ സഖ്യം നീക്കം നടകത്തുന്നത്. രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി അജയ് മാക്കന്‍ വിമര്‍ശിച്ചു. (You May Be Celebrity, But Fiery Jagdeep Dhankhar-Jaya Bachchan Clash)
ജയാ ബച്ചനെ ധന്‍കര്‍ അപമാനിച്ചെന്നാണ് ഇന്ത്യാ സഖ്യം പറയുന്നത്. ധന്‍കര്‍ ഒരിക്കലും സ്വീകാര്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചെന്നാണ് ജയാ ബച്ചന്‍ ആരോപിച്ചത്. താന്‍ ഒരു അഭിനേത്രിയാണെന്നും ആളുകളുടെ സംസാരരീതിയും ഭാവങ്ങളും തനിക്ക് മനസിലാകുമെന്നും ജയാ ബച്ചന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ സെലിബ്രിറ്റിയായിരിക്കാമെങ്കിലും സഭയില്‍ മര്യാദ പാലിക്കണമെന്നായിരുന്നു ധന്‍കറിന്റെ മറുപടി. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.
ജൂലായ് 31ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയും ബിജെപി എംപി ഘനശ്യാം തിവാരിയും തമ്മില്‍ നടന്ന തര്‍ക്കമാണ് ജയാ ബച്ചന്‍ ധന്‍കറിനെതിരെ തിരിയാന്‍ കാരണമായത്. തിവാരി മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരെ ഉപയോഗിച്ച ഭാഷയ്ക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും പ്രശ്‌നം സ്വകാര്യമായി ഒത്തുതീര്‍പ്പാക്കിയെന്നുമായിരുന്നു ധന്‍കറിന്റെ നിലപാട്. എന്നാല്‍ സ്പീക്കര്‍ ബിജെപി എംപിയുടെ പക്ഷം ചേര്‍ന്ന് സംസാരിച്ചെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇതിന് പിന്നാലെ താന്‍ ഒരു അഭിനേത്രിയാണെന്നും ആളുകളുടെ ശരീരഭാഷ തനിക്ക് മനസിലാകുമെന്നും പറഞ്ഞുകൊണ്ട് ജയാബച്ചന്‍ ധന്‍കറിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.
Story Highlights : You May Be Celebrity, But Fiery Jagdeep Dhankhar-Jaya Bachchan Clash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here