ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ കണ്ടുപിടിത്തം; മാലിദ്വീപിന് ഇന്ത്യയുടെ സമ്മാനം: യുപിഐ പേമെൻ്റ് ധാരണാപത്രം ഒപ്പിട്ടു
ഇന്ത്യയിൽ വൻ വിജയമായ യൂനിഫൈഡ് പേമെൻ്റ്സ് ഇൻ്റർഫേസ് മാലിദ്വീപിലും അവതരിപ്പിക്കാൻ ഇന്ത്യ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിൻ്റെ ത്രിദിന സന്ദർശനത്തിനിടെ ഇ്ന് ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ധാരണാ പത്രം ഒപ്പുവച്ചു.
ഇന്ത്യയിൽ നാഷണൽ പേമെൻ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത യുപിഐ ബാങ്കുകൾക്ക് ഇടയിലെ ധന കൈമാറ്റം ഫോണിലൂടെ സെക്കൻ്റുകൾ കൊണ്ട് സാധ്യമാക്കുന്നാണ് രാജ്യത്ത് വൻ വിജയമായ പരീക്ഷണം മാലിദ്വീപിന് ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ അവതരിപ്പിക്കുന്നത്.
മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ ധാരണാപത്രം ഒപ്പുവച്ചത്. യുപിഐയുടെ വരവോടെ ലോകത്തെ 40 ശതമാനം ഡിജിറ്റൽ ഇടപാടുകളും ഇപ്പോൾ ഇന്ത്യയിലാണ് നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്. ഇന്ത്യയെന്നും മാലിദ്വീപിൻ്റെ ഉറ്റസുഹൃത്തെന്നായിരുന്നു സംയുക്ത വാർത്താ സമ്മേളനത്തിൽ മൂസ സമീർ പറഞ്ഞത്. രാജ്യത്തിൻ്റെ വികസനത്തിനായി എന്നും ഒപ്പം നിന്ന രാജ്യമാണ് ഇന്ത്യ. അത് ഇനിയുള്ള കാലത്തും ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights : India to introduce UPI payment service in Maldives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here