എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു സംവിധായകന്‍ സിദ്ധിഖിന്റേതെന്ന് ലാല്‍ജോസ്
ഇരു വശവും ഉരുകിത്തീരുന്ന മെഴുകുതിരിയുടെ ജീവിതമായിരുന്നു തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സിദ്ധീഖിന്റെ ജീവിതമെന്ന് സംവിധായകന്‍ ലാല്‍ ജോസ്.ഒരേ സമയം രണ്ട് ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് മലയാളികളെ ചിരിപ്പിക്കാന്‍ കഴിഞ്ഞ സംവിധായകനായിരുന്നു സിദ്ധീഖ് എന്നും ലാല്‍ ജോസ് പറഞ്ഞു.ഇവന്റൊസ് മീഡിയ ദോഹയില്‍ സംഘടിപ്പിച്ച ‘ഓര്‍മകളില്‍ സിദ്ധിക്ക’അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്നത്തെയും നാളത്തേയും സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും മാതൃകയാക്കാവുന്ന ജീവിതമാതൃകയായിരുന്നു സിദ്ധിഖിന്റെ വ്യക്തിത്വമെന്നും ലാല്‍ ജോസ് പറഞ്ഞു. (Lal Jose on director siddique in doha)
സിദ്ധീഖിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഐ.സി.സി അശോകാ ഹാളില്‍ നടന്ന പരിപാടിയില്‍ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന്‍,ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ,മുന്‍ ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍,ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി കെ.വി ബോബന്‍,നിഹാദ് മുഹമ്മദ് അലി,ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ,കെ.കെ.ഉസ്മാന്‍,നടനും നിര്‍മാതാവുമായ ചന്ദ്രമോഹന്‍ പിള്ള,ഇവന്റൊസ് മീഡിയ ഡയറക്റ്റര്‍ ആര്‍.ജെ.ഫെമിന തുടങ്ങിയവര്‍ സംസാരിച്ചു.തസ്നീം കുറ്റ്യാടി സ്വാഗതം പറഞ്ഞു.അരുണ്‍ പിള്ള പ്രവീണ്‍ ആണ് പരിപാടിയില്‍ അവതാരകനായി എത്തിയത്.
Story Highlights : Lal Jose on director siddique in doha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here