Advertisement

കല്ലറയ്ക്കൽ ഫൗണ്ടേഷൻ പ്രഥമ കോച്ചിങ് എക്‌സലൻസ്, മീഡിയ അവാർഡുകൾ സമ്മാനിച്ചു

August 11, 2024
1 minute Read

കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ കോച്ചിങ് എക്‌സലൻസ്, മീഡിയ അവാർഡുകൾ സമ്മാനിച്ചു. തൃശൂർ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽവെച്ച് നടന്ന ചടങ്ങ് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 25,000 രൂപയും മെമന്റോയും അടങ്ങുന്ന കോച്ചിങ് എക്സലൻസ് പുരസ്‌കാരങ്ങൾ എബിൻ റോസിനും (കോവളം എഫ്.സി), ഡോ. പി.വി. പ്രിയക്കും (ഇന്ത്യൻ കോച്ച്) സമ്മാനിച്ചു.

11,111 രൂപയും മെമന്റോയും അടങ്ങുന്ന പ്രഥമ മാധ്യമ പുരസ്‌കാരം (ബെസ്റ്റ് ഫുട്ബോൾ റിപ്പോർട്ടിങ് അവാർഡ്) ദീപിക സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കലിന് സമ്മാനിച്ചു. പെൺകുട്ടികളുടെ ഫുട്ബോൾ പരിശീലനത്തിൽ ശ്രദ്ധ നൽകുന്നതിന് തോമസ് കാട്ടൂക്കാരന് (മുൻ കേരള പോലീസ് താരം) കല്ലറയ്ക്കൽ ഫൗണ്ടേഷന്റെ 11,111 രൂപയുടെ സ്പെഷൽ അവാർഡും സമ്മാനിച്ചു.

കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്റണി കല്ലറക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എം.പി. സുരേന്ദ്രൻ അധ്യക്ഷത വ​ഹിച്ചു. മുൻ ഇന്ത്യൻ ഗോൾകീപ്പർ വിക്ടർ മഞ്ഞില്ല, ഫാദർ പി.ടി ജോയ്, എം.എം ജേക്കബ്, ജോർജ് ആന്റണി കല്ലറക്കൽ, ജിബി തോമസ് എന്നിവർ സംസാരിച്ചു.

Story Highlights : Kallarackal Foundation awards presented

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top