Advertisement

ഷിരൂരില്‍ മൂന്ന് ദിവസമായി മഴ മാറിനില്‍ക്കുന്നു; അര്‍ജുനായുള്ള തിരച്ചില്‍ ചൊവ്വാഴ്ച പുനരാരംഭിച്ചേക്കും

August 11, 2024
Google News 2 minutes Read
shirur landslide search for arjun may resume tuesday

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ തിരച്ചില്‍ ചൊവ്വാഴ്ച്ച പുനരാരംഭിച്ചേക്കും. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തില്‍ തിരച്ചില്‍ വൈകിപ്പിക്കരുതെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. ദൗത്യം വീണ്ടും തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. (shirur landslide search for arjun may resume tuesday)

മൂന്ന് ദിവസമായി മഴ മാറിനില്‍ക്കുന്ന ഷിരൂരില്‍ തിരച്ചിലിന് അനുകൂലമായ സാഹചര്യമുണ്ട്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് നാല് നോട്‌സായി കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിന് ശേഷം തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ആയിരുന്നു വെള്ളിയാഴ്ച്ച കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ നാളെ കാര്‍വാറില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ ആയിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ തിരിച്ചില്‍ ഇനിയും വൈകിപ്പിക്കരുതെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു.

Read Also: 24 വിജയക്കുതിപ്പ് തുടരുന്നു; ആറ് വര്‍ഷത്തിനുള്ളില്‍ യൂട്യൂബില്‍ 60 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്

തിരിച്ചിലിന് പ്രാദേശിക മുങ്ങല്‍ വിദഗ്ധര്‍ക്കൊപ്പം നേവിയുടെ ഒരു സംഘത്തെ കൂടി എത്തിക്കാനാണ് നീക്കം. അതേസമയം പുഴയിലെ മണ്ണ് നീക്കം ചെയ്യാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ അത് തിരച്ചിലിന് വീണ്ടും പ്രതിസന്ധിയാകും.

Story Highlights : shirur landslide search for arjun may resume tuesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here