24 വിജയക്കുതിപ്പ് തുടരുന്നു; ആറ് വര്‍ഷത്തിനുള്ളില്‍ യൂട്യൂബില്‍ 60 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്

ചാനല്‍ തുടങ്ങി ആറ് വര്‍ഷത്തിനുള്ളില്‍ 60 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടി ട്വന്റിഫോറിന്റെ വിജയക്കുതിപ്പ്. നാടിന്റെ ന്യൂസ് ഡസ്‌കായി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ട്വന്റിഫോറിന് ടെലിവിഷന്‍ റേറ്റിംഗിലെ ഒന്നാം സ്ഥാനത്തിനൊപ്പം യൂട്യൂബിലെ 6 മില്യണ്‍ കാഴ്ചക്കാര്‍ ഇരട്ടി മധുരമാകുകയാണ്. യൂട്യൂബ് കാഴ്ചക്കാരില്‍ അപരാജിത മുന്നേറ്റം തുടരുന്ന ട്വന്റിഫോര്‍ ഇതോടെ മലയാളികളുടെ നമ്പര്‍ വണ്‍ വാര്‍ത്താ ചാനലെന്ന സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ്. സത്യസന്ധമായ വാര്‍ത്തകളും വേറിട്ട ശൈലിയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് വാര്‍ത്തകളെ നേരിട്ട് എത്തിക്കുന്ന അവതരണവും സാങ്കേതിക തികവുമാണ് ട്വന്റിഫോറിനെ മലയാളത്തിലെ അതിവേഗം വളരുന്ന വാര്‍ത്താ ചാനലാക്കിയിരിക്കുന്നത്. (24 youtube channel 6 million subscribers)
വാര്‍ത്താ അവതരണം മാത്രമല്ല ട്വന്റിഫോര്‍ കണക്ടിന്റെ സഹകരണത്തോടെ വയനാട് ദുരന്തം ഉള്‍പ്പെടെയുള്ള നോവുകളില്‍ നാടിന്റെ കൈത്താങ്ങാകാനും ട്വന്റിഫോറിന് കഴിയുന്നുണ്ട്. റെക്കോര്‍ഡ് ലൈവ് കാഴ്ചക്കാരുമായി മലയാളികളുടെ ഇലക്ഷന്‍ സ്‌പെഷ്യലിസ്റ്റ് ആകാനും ഇക്കാലം കൊണ്ട് ട്വന്റിഫോറിന് കഴിഞ്ഞു.യൂട്യൂബ് , ഫേസ്ബുക്, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം തുടങ്ങി സാമൂഹ്യമാധ്യമങ്ങളിലാകെ ട്വന്റിഫോര്‍ അതിവേഗം മുന്നേറുകയാണ്.
Story Highlights : 24 youtube channel 6 million subscribers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here