മുണ്ടക്കൈയില്‍ തിരച്ചില്‍ ഉടന്‍ നിര്‍ത്തില്ല; ഇന്ന് രണ്ട് മൃതദേഹ ഭാഗങ്ങള്‍ കൂടി കണ്ടെത്തി

വയനാട്, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും. ഇന്നത്തെ തിരച്ചില്‍ ചാലിയാര്‍ തീരത്തുനിന്ന് 2 മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു. ദുരന്തത്തില്‍ രേഖകള്‍ നഷ്ടമായവര്‍ക്കുള്ള വീണ്ടെടുക്കല്‍ക്യാമ്പിനും തുടക്കമായി. (2 dead body parts found from chaliyar river today wayanad landslide)
എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ് , പൊലീസ്, തണ്ടര്‍ബോള്‍ട്ട് , ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. ചാലിയാറില്‍ നിന്ന് 2 മൃതദേഹഭാഗങ്ങള്‍ ഇന്ന് കണ്ടെത്തി.മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ മേഖലയിലും ചാലിയാറിലുമാണ് തിരച്ചില്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. സംശയമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചു മാത്രമായിരിക്കും ഇനിയുള്ള തിരച്ചില്‍.
Read Also: വയനാട് മുണ്ടക്കൈ ദുരന്തം: ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്
ക്യാമ്പില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകള്‍ കണ്ടെത്തിയുണ്ട്. നൂറോളം നൂറോളം കെട്ടിട ഉടമകള്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും താല്‍ക്കാലിക പുനരധിവാസം.ദുരന്തബാധിതരുടെ ഉരുളെടുത്ത രേഖകള്‍ വീണ്ടെടുക്കുന്നതിനായി പ്രത്യേക ക്യാമ്പുകള്‍ക്കും തുടക്കമായി. ദുരന്തത്തില്‍ മരിച്ചവരുടെയും, ഈടുവച്ച വസ്തുവകകള്‍ നഷ്ടമായവരുടെയും മുഴുവന്‍ വായ്പകളും കേരള ബാങ്ക് എഴുതിത്തള്ളും.
Story Highlights : 2 dead body parts found from chaliyar river today wayanad landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here