Advertisement

രാജ്യത്ത് ഉപഭോക്തൃ വിലക്കയറ്റം അഞ്ചുവര്‍ഷത്തെ കുറഞ്ഞ നിരക്കില്‍; ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ നിരക്ക് കുറഞ്ഞു

August 12, 2024
Google News 2 minutes Read
India's retail inflation slows to 3.5% in July

രാജ്യത്ത് ഉപഭോക്തൃ വിലക്കയറ്റം അഞ്ചുവര്‍ഷത്തെ കുറഞ്ഞ നിരക്കില്‍. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ നിരക്ക് ഗണ്യമായി കുറഞ്ഞു. നഗരമേഖലകളില്‍ ഉപഭോക്തൃ വിലക്കയറ്റം മൂന്നുശതമാനത്തില്‍ താഴെയായപ്പോള്‍ ഗ്രാമമേഖലയില്‍ ഇത് നാലുശതമാനത്തില്‍ താഴെയുമാണ്. (India’s retail inflation slows to 3.5% in July)

59 മാസങ്ങളായുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഉപഭോക്തൃ വിലക്കയറ്റത്തില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആര്‍ബിഐ മുന്‍പ് ലക്ഷ്യം വച്ച നാല് ശതമാനമെന്ന നിരക്കിനും താഴേക്ക് ഉപഭോക്തൃ വിലക്കയറ്റം എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ജൂണ്‍ മാസത്തില്‍ ഈ നിരക്കുകള്‍ അഞ്ച് ശതമാനത്തിനും മുകളിലായിരുന്നു.

Read Also: വയനാട് മുണ്ടക്കൈ ദുരന്തം: ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്റെ നിരക്ക് ജൂണ്‍ മാസത്തില്‍ 9.36 ശതമാനമായിരുന്നു. ഇത് ഇപ്പോള്‍ 5.42 ആയി കുറഞ്ഞു. ആര്‍ബിഐ ധനസമിതി യോഗം അടുത്ത തവണ ചേരുമ്പോള്‍ റിപ്പോ നിരക്കുകളില്‍ ഉള്‍പ്പെടെ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.

Story Highlights : India’s retail inflation slows to 3.5% in July

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here