സ്വകാര്യ ഭാഗങ്ങളിൽ മാരകമായ മുറിവ്; ക്രൂരമായി മർദിച്ചു; ബംഗാളിൽ യുവ ഡോക്ടർ നേരിട്ടത് കൊടും പീഡനം

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർ നേരിട്ടത് ക്രൂര പീഡനം.സ്വകാര്യ ഭാഗങ്ങളിൽ അടക്കം മാരകമായ മുറിവുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെറുത്തുനിൽക്കാനുള്ള ശ്രമം ക്രൂര മർദ്ദനത്തിന് കാരണമായി. ശരീരത്തെ വിവിധ ഭാഗങ്ങളിലെ രക്തസ്രാവം നടന്ന ബലപ്രയോഗത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
രണ്ട് കണ്ണിലും കണ്ണടയിലെ ഗ്ലാസിന്റെ ഭാഗങ്ങൾ കണ്ടെത്തി. അതിക്രൂരമായ ലൈംഗിക ഉപദ്രവത്തിന് ഇര വിധേയമായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണം സംഭവിച്ചത് പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ്. ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് ഡോക്ടർമാർ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
വെള്ളിയാഴ്ചയാണ് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കൊൽക്കത്ത പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Story Highlights : Postmortem report of young doctor who killed in West Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here