ഖുഷ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ചു; രാജി ഒന്നരവര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെ
ഖുഷ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ചു. ഒന്നരവര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെയാണ് ഖുഷ്ബുവിന്റെ രാജി. ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയം ഖുഷ്ബുവിന്റെ രാജി സ്വീകരിച്ചു. ജൂണ്‍ 28നാണ് ഖുഷ്ബു രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഖുഷ്ബുവിന് ദേശീയ വനിതാ കമ്മിഷന്‍ അംഗത്വം നല്‍കുന്നത്. (Khushbu resigned as a member of the National Commission for Women)
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖുഷ്ബുവിന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ചെങ്കിലും ബിജെപിയില്‍ തന്നെ തുടരുമെന്നാണ് ഖുഷ്ബു വ്യക്തമാക്കിയിരിക്കുന്നത്.
തമിഴ്‌നാട് ബിജെപി നേതൃത്വത്തില്‍ മാറ്റമുണ്ടായതിന് ശേഷമാണ് ഖുഷ്ബുവിന്റെ രാജി. 2020ലാണ് നടി കൂടിയായ ഖുഷ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുന്നത്. 2021ല്‍ ഖുഷ്ബു ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
Story Highlights : Khushbu resigned as a member of the National Commission for Women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here