ഇഡി ഡയറക്ടറായി രാഹുൽ നവീന് സ്ഥിരം നിയമനം; കേന്ദ്ര മന്ത്രിസഭാ സമിതിയുടെ തീരുമാനം

എൻഫോഴ്സ്മെൻ്റ് ഡയറക്ടരായി 1993 ബാച്ച് ഐആർഎസ് ഓഫീസർ രാഹുൽ നവീനെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര കാബിനറ്റ് സമിതിയാണ് നിയമനം സംബന്ധിച്ച് തീരുമാനം എടുത്തത്. ഇപ്പോഴത്തെ ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി 2023 സെപ്തംബർ 15 ന് അവസാനിച്ച ശേഷം ഇഡിയുടെ സ്പെഷൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു രാഹുൽ നവീൻ.
സഞ്ജയ് കുമാറിനൊപ്പം ഇഡിയെ നയിച്ചയാളാണ് രാഹുൽ നവീൻ. നേരത്തെ കേന്ദ്രസർക്കാർ രാജ്യത്തെ പ്രധാന ഏജൻസികളായ ഇഡിയുടെയും സിബിഐയുടെയും തലപ്പത്തുള്ളവരുടെ കാലാവധി നീട്ടിയിരുന്നു. സ്ഥിരം കാലാവധിയായ 2 വർഷത്തിനൊപ്പം മൂന്ന് വർഷം വരെ കാലാവധി നീട്ടാനുള്ള ഓർഡിനൻസ് നേരത്തെ കേന്ദ്രം പാസാക്കിയിരുന്നു. അതിനാൽ പുതിയ നിയമം പ്രകാരം രാഹുൽ നവീന് പരമാവധി അഞ്ച് വർഷം വരെ ചുമതലയിൽ തുടരാനാവും.
ഇപ്പോൾ രാജ്യത്ത് കള്ളപ്പണം, അഴിമതി സംബന്ധിച്ച് നിരവധി കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 100 ഓളം രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതിൽ തന്നെ 95 ശതമാനം കേസുകളും പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെയാണ്.
Story Highlights : Rahul Navin appointed new director of Enforcement Directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here