Advertisement

ആലുവയിൽ അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

August 15, 2024
Google News 1 minute Read

ആലുവ പെരുമ്പാവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. എടത്തല പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെബിന്റെ ഇളയ മകൾ ഐഫയാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ഷെബിനും ഭാര്യയ്ക്കും മൂത്ത മകൾക്കും പരുക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഷെബിനും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് അമിത വേ​ഗതയിലെത്തിയ കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഷെബിന്റെ മകൾ ദൂരേയ്ക്ക് തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം.

ബാക്കി മൂന്നുപേരും ​ഗുരുതരാവസ്ഥയിലാണ്. കാറിന്റെ അപകട വേ​ഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Story Highlights : Aluva Accident Death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here