Advertisement

ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം; രണ്ട് പേർ രക്ഷപ്പെട്ടു

June 15, 2025
Google News 2 minutes Read

ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. തത്തംപള്ളി സ്വദേശി ലിജോയ് ആന്റണി ആണ് (31)മരിച്ചത്. കൂടെ ഉണ്ടായിരുന്നവർ നീന്തി പുറത്തിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ഫയർ ഫോഴ്സ് എത്തിയാണ് ലിജോയിയെ പുറത്തെടുത്തത്. പുന്നമട രാജീവ് ജെട്ടിയിലാണ് അപകടം ഉണ്ടായത്. ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഭക്ഷണം കഴിക്കാനായി പോയവർ ആണ് അപകടത്തിൽപെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർ രക്ഷപ്പെട്ടു.

Story Highlights : young man died after car fell into ditch alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here