Advertisement

SSLV D3 വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ബാലാജി ക്ഷേത്രം സന്ദർശിച്ച് ഐഎസ്ആർഒ ശാസ്ത്രജ്ഞർ

August 15, 2024
Google News 2 minutes Read

SSLV D3യുടെ വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രോ ശാസ്ത്രജ്ഞർ. നാളെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. നേരത്തെയും സുപ്രധാനമായ റോക്കറ്റ് വിക്ഷേപണങ്ങൾക്ക് മുന്നോടിയായി തിരുപ്പതി ക്ഷേത്രത്തിൽ ഇസ്രോ ഗവേഷകർ എത്തിയിട്ടുണ്ട്.

ഐഎസ്ആർഒ വികസിപ്പിച്ച ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപ​ഗ്രഹമായ ഇഒഎസ്-08 ആണ് SSLV D3 റോക്കറ്റിലൂടെ വിക്ഷേപിക്കുന്നത്. ദേശീയ വാർത്ത മാധ്യമമായ ANI യാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

മൈക്രോസാറ്റ്ലൈറ്റ് രൂപകൽപന ചെയ്യുകയും അത് വികസിപ്പിക്കുകയുമാണ് EOS-08 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഒരു വർഷം നീണ്ടുനിൽക്കുന്ന ദൗത്യത്തിന് വേണ്ടിയാണ് ഈ സ്പേസ്ക്രാഫ്റ്റ് ഇസ്രോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെറുഉപ​ഗ്രഹമായ ഇഒഎസ്-08ന് 175.5 കിലോ​ഗ്രാം മാത്രമാണ് ഭാരം. ഇതിൽ മൂന്ന് പേലോഡുകളാണ് ഉണ്ടാകുക.

ഇഒഎസ്-08നെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഉപയോ​ഗിക്കുന്ന SSLV ഇസ്രോയുടെ ഏറ്റവും ചെറിയ റോക്കറ്റാണ്. ഇതിന്റെ മൂന്നാമത്തേയും അവസാനത്തേയും വിക്ഷേപണമായതിനാലാണ് SSLV D3 എന്ന് വിശേഷിപ്പിക്കുന്നത്.

Story Highlights : ISRO scientists visit Tirupati Balaji Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here