Advertisement

‘കാഫിർ സ്ക്രീൻഷോട്ട്, അവസാനതുള്ളി രക്തം ചൊരിയേണ്ടി വന്നാലും പോരാടും’: കെ സുധാകരൻ

August 15, 2024
Google News 1 minute Read

സി.പി.ഐ.എമ്മിന്റെ നേതാക്കള്‍ അറിയാതെ കാഫിര്‍ പരാമര്‍ശം വരില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരൻ. അവസാനതുള്ളി രക്തം ചൊരിയേണ്ടി വന്നാലും പോരാടുമെന്ന് കെ സുധാകരൻ പറഞ്ഞു. വസ്തുതകൾ കണ്ടെത്തിയത് ഇടതുപക്ഷ സർക്കാരിന്റെ പൊലീസ്. അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെയും കേസെടുക്കണം.

വിവാദ പോസ്റ്റ് ഇടത് സൈബറിടത്തു നിന്നാണ് പുറത്തു വന്നതെന്ന് വ്യക്തമായി. അന്വേഷണ റിപ്പോര്‍ട്ട് പൊലീസിന്‍റേതാണ്. യുഡിഎഫിന്‍റെ പൊലീസിന്റയല്ല. പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് കണ്ടെത്തണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പൊലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഈ ഗൂഢാലോചനയില്‍ പങ്കാളികളായ സിപിഐഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

നുണ ബോംബ് സൃഷ്ടിച്ച് മതവര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരെ സംരക്ഷിക്കാന്‍ സിപിഎമ്മും പോലീസും ശ്രമിച്ചാല്‍ നാടിന്റെ മതേതരത്വം സംരക്ഷിക്കാന്‍ ഏതറ്റവരെയും പോകാന്‍ കോണ്‍ഗ്രസിന് മടിയില്ല.നാടിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കണമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

Story Highlights : K Sudhakaran Against CPIM ON KAFIR Screenshot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here