‘വലിയ അംഗീകാരം; ഒരുപാട് സന്തോഷം; സൗഹൃദത്തിന്റെ വിജയം’; ആനന്ദ് ഏകർഷി

ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമെന്ന് ആട്ടം സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി. ആദ്യത്തെ സിനിമയ്ക്ക് തന്നെ മൂന്ന് ദേശീയ പുരസ്‌കാരം കിട്ടുകയെന്നത് വലിയ അംഗീകാരമാണെന്ന് ആനന്ദ് ഏകർഷി പറഞ്ഞു. നിർമാതാവും നടൻ വിനയ് ഫോർട്ടും കാരണമാണ് സിനിമ ഉണ്ടായി വരാൻ കാരണമെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
പുരസ്‌കാരം ലഭിച്ച് സൗഹൃദത്തിന്റെ കൂടെ വിജയമായിട്ടാണ് കാണുന്നതെന്ന് ആനന്ദ് ഏകർഷി പറഞ്ഞു. 15 മിനിറ്റിനുള്ളിൽ കിട്ടിയ കഥയാണ് സിനിമയായി മാറിയിരുന്നതെന്ന് ആനന്ദ് ഏകർഷി പറഞ്ഞു. അടുത്ത സിനിമയുടെ എഴുത്ത് നടക്കുകയാണെന്നും പുരസ്കാര നേട്ടം അതിന് ഊർജം പകരുന്നതാണെന്നും ആനന്ദ് പറഞ്ഞു. മി
കച്ച സിനിമ, മികച്ച തിരക്കഥ ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് ആട്ടത്തിന് ലഭിച്ചിരിക്കുന്നത്. മഹേഷ് ഭൂവാനന്ദൻ ആണ് എഡിറ്റർ. അന്താരാഷ്ട്ര ചലച്ചിത്രത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രമായും ആട്ടം പ്രദർശിപ്പിച്ചിരുന്നു. ഒരു നാടക സംഘത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ആട്ടം. 2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള അവാർഡും ആട്ടം നേടിയിരുന്നു.
Story Highlights : Aattam movie director Anand Ekarshi responds on National Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here