കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: രാജ്യവ്യാപക സമരത്തിന് ഐഎംഎ
കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും. സംഭവത്തില്‍ ഐഎംഎ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. നാളെ രാവിലെ 6 മണി മുതല്‍ 24 മണിക്കൂര്‍ സമരം ആരംഭിക്കും. ഒ പി ബഹിഷ്‌കരിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കും. അത്യാഹിത അടിയന്തര വിഭാഗങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. കൊല്‍ക്കത്തയില്‍ ഇന്ന് ബിജെപിയുടെ നേതൃത്വത്തില്‍ മെഴുകുതിരി മാര്‍ച്ചും നടക്കും. (IMA to halt medical services nationwide for 24 hours starting 6 am on Saturday)
സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും കേസില്‍ പുരോഗതിയൊന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാകുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ വലിയ സംഘം ഇന്നലെ രാത്രി ഏറെ വൈകിയും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
റസിഡന്റ് ഡോക്റ്ററെ ബാലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സിബിഐ സംഘം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് സംഘതോടൊപ്പം സിബി ഐ തെളിവെടുപ്പ് നടത്തി. ഡല്‍ഹിയില്‍ നിന്നുള്ള സിബിഐയുടെ പ്രത്യേക സംഘമാണ് കോല്‍ക്കത്തയിലെത്തി കേസ് അന്വേഷണം ഔപചാരികമായി ഏറ്റെടുത്തത്.ഫോറന്‍സിക് – മെഡിക്കല്‍ വിദഗ്ധര്‍ അടക്കമുള്ള സംഘം കേസ് ഡയറി പഠിച്ച ശേഷം, ആശുപത്രിയില്‍ എത്തി പരിശോധന നടത്തി, സാമ്പിളുകള്‍ ശേഖരിച്ചു.
Story Highlights : IMA to halt medical services nationwide for 24 hours starting 6 am on Saturday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here