Advertisement

‘എന്റെ മകൻ ആത്മാർത്ഥമായി കഷ്ടപ്പെട്ടതിന്റെ അംഗീകാരം, ഒരുപാട് നന്ദി’: മല്ലിക സുകുമാരൻ

August 16, 2024
Google News 1 minute Read

മകന് അവാർഡ് കിട്ടിയതിൽ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ. പൃഥ്വിരാജ് അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മല്ലിക മകനോടൊപ്പം ഗോകുലിനെയും പരിഗണിച്ചതിന് ജൂറിയോട് നന്ദി അറിയിച്ചു.

പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാടുപേര്‍ വിമര്‍ശിച്ചു. പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു. ഗോകുലിന് അവാര്‍ഡ് ലഭിച്ചതിനും സന്തോഷമുണ്ട്. ബ്ലസ്സിയോടും നന്ദി പറയുന്നു. കഷ്ടപ്പാടിനുള്ള മറുപടിയാണ് പൃഥ്വിരാജിന് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ആടുജീവിതത്തിലെ അഭിനയത്തിലൂടെയാണ് പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിരാജിന് പുരസ്‌കാരം ലഭിച്ചതിന് ദൈവത്തോട് നന്ദിയുണ്ടെന്നും മല്ലിക പ്രതികരിച്ചു.

ഒരുപാട് അഭിമാനവും സന്തോഷവുമെന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പൃഥ്വിരാജ് സുകുമാരന്‍ ട്വന്റി ഫോറിനോട് പ്രതികരിച്ചു. ആടുജീവിതത്തിന്‍റെ കാര്യത്തില്‍ അത് വളരെ വലുതാണ്. 4 വർഷക്കാലമാണ് ഷൂട്ടിംഗ് നീണ്ടുനിന്നത്. സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അവകാശപ്പെട്ടതാണ് ഈ അവാർഡ്.

ഇത് വെല്ലുവിളിയായി എടുത്ത് 16 കൊല്ലം ഇതിനായി മാറ്റിവച്ച ബ്ലെസി ചേട്ടനാണ് ഇതിന്‍റെ ഒരു ഉത്തരവാദി. 10 അവാർഡുകൾ ലഭിച്ചതിൽ ഇരട്ടി മധുരമെന്നും ട്വന്റി ഫോറിനോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ 16 വര്‍ഷമാണ് സിംഗിള്‍ ഫോക്കസ്ഡായി ഈ ലക്ഷ്യത്തിന് വേണ്ടി നിന്നതാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരും ഇത് ഞങ്ങളുടെ ചിത്രമാണ് എന്ന് ബോധ്യത്തിലാണ് ഇതിന് പിന്നില്‍ പണിയെടുത്തത്. എന്‍റെ കരിയറിലെ സുപ്രധാന കഥാപാത്രമാണ് ഇത്. എല്ലാത്തിനും അപ്പുറം ഞാന്‍ ഓഡിയോ ലോഞ്ചില്‍ പറഞ്ഞത് പോലെ നജീബ് എന്ന വ്യക്തി അനുഭവിച്ച അനുഭവമാണ് ഇതിലെക്ക് എല്ലാം നയിച്ചത് എന്ന് അറിയാം.

ചിത്രം തീയറ്ററില്‍ എത്തിയത് മുതല്‍ ഇതിനെ സ്നേഹിക്കുന്ന എല്ലാ പ്രേക്ഷകരോടും നന്ദിയുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ നജീബ് എന്ന വേഷം ശരിക്കും വെല്ലുവിളിയായിരുന്നു. മമ്മൂക്കയുമായി ഞാനെന്ത് മത്സരിക്കാൻ, അദ്ദേഹത്തിന്റെ സിനിമകൾ കണ്ടുവളർന്നയാളാണ് ഞാൻ. അദ്ദേഹത്തിൽ നിന്നുമാണ് ഞാൻ അഭിനയം പഠിച്ചത്.

അദ്ദേഹത്തിന് ഒരു സ്റ്റേറ്റ് അവാർഡ് എന്നത് ഫ്രെയിം ചെയ്യുന്നതിൽ തന്നെ കാര്യമില്ല. കാര്യമില്ല ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡ് ലഭിച്ച വ്യക്തിയാണ് മമ്മൂക്ക. കാതിലിലെ മമ്മൂക്കയുടെ പെർഫോമൻസ് വളരെ അത്ഭുതപ്പെടുത്തുന്നതാണ്. മമ്മൂക്കയും ലാലേട്ടനുമൊക്കെ എന്റെ ഈ നേട്ടത്തിൽ അഭിമാനം തോന്നുമെന്നും പൃഥ്വിരാജ് 24 നോട് പറഞ്ഞു.

Story Highlights : Mallika Sukumaran on Prithviraj State Award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here