‘എല്ലാവർക്കും അഭിനന്ദനങ്ങൾ’; അവാർഡ് ജേതാക്കളെ പ്രശംസിച്ച് മമ്മൂട്ടി
സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനക്കുറിപ്പ് പങ്കുവെച്ചത്. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായുള്ള മത്സരത്തിൽ മമ്മൂട്ടിയും ഉണ്ടായിരുന്നു.
ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജും കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മമ്മൂട്ടിയുമായിരുന്നു മികച്ച നടനുള്ള പോരാട്ടത്തിൽ മുന്നിലുണ്ടായിരുന്നത്.ദേശീയ പുരസ്കാരത്തിൽ കാന്താര എന്ന ചിത്രത്തിലൂടെ റിഷഭ് ഷെട്ടിയായിരുന്നു മമ്മൂട്ടിക്കൊപ്പം മത്സരത്തിനുണ്ടായിരുന്നത്.
‘ദേശീയ , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ’ ഫെയ്സ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ അഭിനന്ദനം. പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തൊട്ടുപിന്നാലെയാണ് പ്രതികരണമറിയിച്ച് അദ്ദേഹം രംഗത്തെത്തിയത്. നിരവധി പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചത്.
ഞങ്ങൾ ആത്മാർഥമായി അങ്ങേയ്ക്ക് ലഭിയ്ക്കുമെന്ന് വിശ്വസിച്ചു, ഞങ്ങളുടെ മനസ്സിൽ അങ്ങ് തന്നെയാണ് മികച്ച അഭിനേതാവ് എന്നായിരുന്നു അതിലൊരു കമന്റ്. ജനങ്ങളുടെ സ്നേഹമാണ് മമ്മൂട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരമെന്നും പ്രതികരണമറിയിച്ചവരുണ്ട്.
Story Highlights : Mammootty wishes state and national film awards winners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here