Advertisement

മാധബി ബുച്ച് നേടിയത് കോടികൾ; സെബി ചെയർപേഴ്സനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

August 16, 2024
Google News 2 minutes Read

സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. മാധബി പുരി ബുച്ച് കൺസൾട്ടൻസി സ്ഥാപനങ്ങൾ നടത്തി നേടിയത് കോടികളെന്ന് വെളിപ്പെടുത്തൽ. വാർ‌ത്ത ഏജൻസിയായ റോയിട്ടേഴ്സ് ആണ് വിവരങ്ങൾ പുറത്തുവിട്ടത്. സെബി ചെയർപേഴ്സൺ ആയിരിക്കെ ഏഴുവർഷംകൊണ്ട് നേടിയത് 3.71 കോടി രൂപയെന്ന് റിപ്പോർട്ട്.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടൻസി സ്ഥാപനത്തിന്റെ 99 ശതമാനം ഓഹരിയും മാധബിയുടെ പേരിലെന്ന് വെളിപ്പെടുത്തൽ. മാധബി ബുച്ചിനെതിരെ ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തൽ പുറത്തേക്ക് എത്തുന്നത്.

Read Also: ‘മകൾ നേരത്തെയും പ്രശ്നങ്ങൾ നേരിട്ടു; കാണാതായിട്ടും ആരും അന്വേഷിച്ചില്ല’; ഇരയുടെ പിതാവ്

മാധബി പുരി ബുച്ചും ഭർത്താവ് ധവാൽ ബുച്ചും അദാനിയടെ ഷെൽ കമ്പനികളിൽ 2015ലും 2018ലും നിക്ഷേപം നടത്തിയെന്ന ഹിൻഡൻബർഗ് വെളിപ്പെടുത്തിയിരുന്നു. ബർമുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളിൽ ഇവർ നിക്ഷേപം നടത്തിയെന്നും ഈ കമ്പനികൾ പിന്നീട് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കാളികളായെന്നുമാണ് ഹിൻഡൻബർഗ് ആരോപിക്കുന്നത്.

Story Highlights : Sebi chief Madhabi Puri Buch earned revenue in potential rules violation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here