‘ആറാമതും ഉർവശി, ഉള്ളൊഴുക്കില്‍ കരയാതെ കരയാന്‍ പ്രയാസപ്പെട്ടു, പാര്‍വതിയുമായി മത്സരിച്ച് അഭിനയിച്ചു’: ഉർവശി
ഉള്ളൊഴുക്കില്‍ കരയാതെ കരയാന്‍ പ്രയാസപ്പെട്ടു. പാര്‍വതി ഒപ്പം നിന്നത് എന്നെ ഒരുപാട് സഹായിച്ചുവെന്നും നടി ഉർവശി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം. അഭിനയിക്കുമ്പോള്‍ അവാര്‍ഡ് പ്രതീക്ഷിക്കാറില്ല. ഡയറക്ടറാണ് അവാര്‍ഡ് തരുന്ന ആദ്യത്തെയാളെന്നും ഡയറക്ടര്‍ ക്രിസ്റ്റോ ടോമി സഹോദരനെ പോലെയെന്നും ഉര്‍വശി പ്രതികരിച്ചു.
ഡയറക്ടറാണ് അവാര്‍ഡ് തരുന്ന ആദ്യത്തെയാള്‍.അഭിനയിക്കുമ്പോള്‍ അവാര്‍ഡ് പ്രതീക്ഷിക്കില്ല. പാര്‍വ്വതിയുമായി മത്സരിച്ച് അഭിനയിച്ചു. പാര്‍വ്വതി അപ്പുറം ഉള്ളതുകൊണ്ടുകൂടിയാണ് നേട്ടം.ശാരീരികമായും മാനസികമായും ഒരുപാട് കഷ്ടപ്പെട്ടാണ് ഉള്ളൊഴുക്ക് പൂര്‍ത്തിയാക്കിയത്. അരയ്‌ക്കൊപ്പം വെള്ളമായിരുന്നു. രാവിലെ തുടങ്ങിയാല്‍ വൈകുന്നേരം വരെ ഷൂട്ടിംഗ് ആയിരുന്നു.
പിന്നെ വേണം റൂമില്‍ പോകാന്‍. 44 ദിവസത്തോളം കരഞ്ഞിരിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു. എങ്കില്‍ ചേച്ചിക്ക് ഉചിതമായ രീതിയില്‍ ചെയ്യാനായിരുന്നു സംവിധായകന്‍ പറഞ്ഞത്. അദ്ദേഹം ഓക്കേ പറയുന്നതാണ് ഏറ്റവും വലിയ അവാര്‍ഡ്. പടം റിലീസായപ്പോള്‍ നിരവധി പേര്‍ അഭിനന്ദിച്ചു. ഓരോരുത്തരുടേയും അഭിനന്ദനം ഓരോ പുരസ്‌കാരങ്ങളാണ്. ഓരോ പ്രേക്ഷകന്റേയും അഭിനന്ദനം ഹൃദയപൂര്‍വ്വം പുരസ്‌കാരമായാണ് സ്വീകരിക്കുന്നത്.
Story Highlights : urvashi about kerala state awards 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here