Advertisement

അമേരിക്ക ചതിച്ചാശാനേ! സ്വര്‍ണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

August 17, 2024
Google News 2 minutes Read
Kerala Gold price August 17, 2024

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6670 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 840 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 53360 രൂപ എന്ന നിലയ്ക്കാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. (Kerala Gold price August 17, 2024)

രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നതാണ് സംസ്ഥാനത്തും വില തുടര്‍ച്ചയായി ഉയരാന്‍ കാരണമായത്. ഈ മാസം മാത്രം പവന് കൂടിയത് 1,760 രൂപയാണ്. അമേരിക്കയിലെ തൊഴില്‍ ഡാറ്റ മെച്ചപ്പെട്ടതും വിലക്കയറ്റം കുറഞ്ഞതും പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,457 ഡോളറിന് മുകളിലായി.

Read Also: അര നൂറ്റാണ്ട് മുമ്പ് മുങ്ങിയ കപ്പല്‍ വീണ്ടെടുത്ത് ഓസ്‌ട്രേലിയ; അപകടം നടന്നത് 1969-ല്‍

ഇന്നലെ പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരുന്നത്. പവന് 52520 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണവില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

Story Highlights : Kerala Gold price August 17, 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here