Advertisement

കാഫിർ വിവാദം: പിന്നിൽ റിബേഷ് ആണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്ന് DYFI; മറുപടിയുമായി യൂത്ത് കോൺഗ്രസ്

August 18, 2024
2 minutes Read

കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഡിവൈഎഫ്ഐയും യൂത്ത് കോൺ‍​ഗ്രസും തമ്മിൽ പാരിതോഷിക പോര്. സ്ക്രീൻഷോട്ടിന് പിന്നിൽ റിബേഷ് രാമകൃഷ്ണനാണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്ന് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി. ഇതിന് മറുപടയുമായാണ് യൂത്ത് കോൺ​ഗ്രസിന്റെ പാരിതോഷിക പ്രഖ്യാപനം. റിബേഷ് പ്രതികളെ തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ മറുപടി.

സ്‌ക്രീൻഷോട്ടിന് പിന്നിൽ റിബേഷാണെന്ന് തെളിയിക്കാൻ ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കുന്നു. പ്രതിയെ കണ്ടെത്തേണ്ടത് ജനങ്ങളല്ല പൊലീസാണെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ മറുപടി പോസ്റ്റർ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ ആണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: കാഫിർ സ്ക്രീൻഷോട്ട് വിവാദം; ‘ക്രൂശിക്കാൻ അനുവദിക്കില്ല’; റിബേഷിന് പൂർണപിന്തുണയെന്ന് DYFI

അതേസമയം കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ആരോപണ വിധേയനായ റിബേഷ് രാമകൃഷ്ണന് പിന്തുണയാണ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം നൽകുന്നത്.. റിബേഷിന് പൂർണപിന്തുണയെന്നും ക്രൂശിക്കാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. അന്വേഷണം പൂർത്തിയാകുമ്പോൾ ലീഗും, കോൺഗ്രസും പ്രതിസ്ഥാനത്ത് വരുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.

Story Highlights : DYFI and Youth Congress announced reward in Kafir screenshot controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top