യുവ ഡോക്ടറുടെ ബലാത്സംഗക്കൊല; പ്രധാനമന്ത്രിക്ക് കത്തയച്ച് പത്മ പുരസ്‌കാര ജേതാക്കളായ ഡോക്ടർമാർ
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് പത്മ പുരസ്‌കാര ജേതാക്കളായ 70-ലധികം ഡോക്ടർമാർ. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ പ്രത്യേക നിയമം വേഗത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.
മെഡിക്കൽ മേഖലയിലെ മെച്ചപ്പെട്ട സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രം ഉടൻ ഒരു ഓർഡിനൻസ് കൊണ്ടുവരണമെന്ന് പത്മ പുരസ്‌കാര ജേതാക്കളായ ഡോക്ടർമാർ നിർദേശിച്ചു. ഡൽഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനും സംഭവത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷിതത്വത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.
Read Also: യുവ ഡോക്ടറുടെ ബലാത്സംഗക്കൊല; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
കൊൽക്കത്തയിലെ ആർജി ഖർ ആശുപത്രിയിൽ ക്രമസമാധാനം പുനസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം. ആശുപത്രിയിടങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വെല്ലുവിളികൾ നിറഞ്ഞ അന്തരീക്ഷത്തിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രിയെ കത്തിലൂടെ അസോസിയേഷൻ അറിയിച്ചു. ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്.
ഈ മാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ.
Story Highlights : Padma awardee doctors write to PM Narendra Modi in Kolkata Rape-murder Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here