Advertisement

യുവ ഡോക്ടറുടെ ബലാത്സംഗക്കൊല; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

August 18, 2024
Google News 2 minutes Read

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. കേസ് ചൊവ്വാഴ്ച 10:30 ന് കേസ് പരിഗണിക്കും.

ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോ​ഗ്യപ്രവർത്തകർ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്. ഡൽഹിയിൽ ഡോക്ടർമാരുടെ മനുഷ്യചങ്ങല സംഘടിപ്പിക്കും. വിവിധ ആശുപത്രികളിലെ റസിഡന്റ് ഡോക്ടർമാർ കൊണാട്ട് പ്ലേസിൽ പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്യും.

Read Also: ഇരച്ചെത്തി വെള്ളം; വയനാട് ഉരുൾപൊട്ടലിന്റെ നടുക്കുന്ന ദൃശ്യങ്ങൾ

അതേസമയം പ്രതിഷേധവുമായി ഫുട്‌ബോൾ ആരാധകർ രംഗത്തെത്തി. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിന് മുന്നിൽ വൻ സംഘർഷമാണ് ഉണ്ടായത്. പ്രതിഷേധിച്ച ഫുട്‌ബോൾ താരങ്ങളെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് നടക്കാനിരുന്ന ഈസ്റ്റ് ബംഗാൾ-മോഹൻ ബഗാൾ മത്സരത്തിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് മത്സരത്തിന് അനുമതി നിഷേധിച്ചത്.

ഈ മാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ.

Story Highlights : Supreme Court takes suo motu cognizance of Kolkata rape-murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here