കൊച്ചിയിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരൽ; 13 പേർക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചിയിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലിൽ 13 പേർക്കെതിരെ കേസെടുത്ത് പൊലീസ്.ഒത്തുചേരലിന് സൗകര്യമൊരുക്കിയ ആഷ്ലിൻ ബെൽവിൻ ഒളിവിൽ ആണെന്ന് പൊലീസ് വ്യക്തമാക്കി
സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചിംഗ് പരിപാടിക്കാണ് മരടിലെ ഹോട്ടലിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരൽ. ഒത്തുചേരലിന് കളമൊരുക്കിയ ആഷ്ലിൻ ബെൽവിൻ പൊലീസ് റെയ്ഡിന് എത്തും മുൻപ് മുങ്ങിയിരുന്നു. ഇയാളുടെ വാഹനത്തിൽ നിന്ന് തോക്ക്,പെപ്പർ സ്പ്രേ, കത്തി എന്നിവയാണ് പിടിച്ചെടുത്തത്. റെയ്ഡിൽ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്ത13 പേരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പരിപാടിയിൽ പങ്കെടുത്ത മൂന്നുപേർക്ക് ഗുണ്ടാ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.ഒളിവിൽ പോയ ആഷ്‌ലിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്.തിരുവനന്തപുരം കളിയിക്കാവിള ഭാഗത്ത് നിന്നുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തത്.
Story Highlights : Police registered case 13 people in goons gathering kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here