തൃശ്ശൂര്‍ പാവറട്ടിയില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായെന്ന് പരാതി
തൃശ്ശൂര്‍ പാവറട്ടിയില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായെന്ന് പരാതി. സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്നുപേരെയാണ് കാണാതായത്. അഗ്‌നിവേഷ്, അഗ്‌നിദേവ്, രാഹുല്‍ കെ മുരളീധരന്‍ എന്നിവരെയാണാ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടികളെ കണ്ടുകിട്ടുന്നവര്‍ 9745622922 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്ന് പൊലീസ് അറിയിച്ചു. (3 school students missing Thrissur)
രാഹുല്‍ സ്‌കൂള്‍ ബസില്‍ കയറിയെങ്കിലും ക്ലാസില്‍ കണ്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അഗ്‌നിവേഷ്, അഗ്‌നിദേവ് എന്നിവര്‍ ഇരട്ടകളാണ്. മൂന്നുപേരെയും കണ്ടുകിട്ടുന്നവര്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
കുട്ടികള്‍ രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ടതിനാല്‍ ഇവര്‍ ജില്ല വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അനുമാനിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Story Highlights : 3 school students missing Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here