ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം: കിറ്റിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് ഉടൻ തീരുമാനിക്കും
ഇത്തവണയും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം ഓണക്കിറ്റ് നൽകാൻ സപ്ലൈകോ. കിറ്റിൽ എന്തൊക്കെ സാധനങ്ങൾ ഉൾപ്പെടുത്തണമെന്ന് ഉടൻ തീരുമാനിക്കും. സെപ്റ്റംബർ ആദ്യ വാരത്തോടെ സംസ്ഥാനത്ത് ഓണച്ചന്തകൾ തുടങ്ങും. ഇതിനായുള്ള ഒരുക്കങ്ങൾ സപ്ലൈകോ തുടങ്ങി.
മുൻഗണന വിഭാഗത്തിലുള്ള 5,87,000 മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും ഓണക്കിറ്റ് നൽകാനാണ് സപ്ലൈകോ തീരുമാനം. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി 60,000 ത്തോളം ഓണക്കിറ്റും നൽകും. ഇതിനായി 35 കോടിയോളം രൂപ ചിലവ് വരുമെന്നാണ് സപ്ലൈകോയുടെ വിലയിരുത്തൽ. പിങ്ക് കാർഡുടമകൾക്കും മുൻഗണനേതര വിഭാഗങ്ങൾക്കും കിറ്റ് വിതരണം ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി നിലവിലില്ല.
Read Also: ‘മാതൃകാപരമായ നിലപാട് ബാങ്കുകൾ എടുക്കണം; ദുരന്ത പ്രദേശത്തെ വായ്പ ആകെ എഴുതിത്തള്ളണം’; മുഖ്യമന്ത്രി
കഴിഞ്ഞതവണ ഉണ്ടായത് പോലെയുള്ള പ്രതിസന്ധി ഇക്കുറി കിറ്റ് വിതരണത്തിൽ ഉണ്ടാകാതിരിക്കാനുള്ള നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഓണച്ചന്തകൾ അടുത്തമാസം നാലാം തീയതിയോടെ തുടങ്ങും. 14 ജില്ലകളിലും താലൂക്ക് അടിസ്ഥാനത്തിലും ഓണച്ചന്തകൾ ഉണ്ടാകും. 13 ഇന അവശ്യസാധനങ്ങളും ഓണച്ചന്തകൾ വഴി വിതരണം ചെയ്യും. ധനവകുപ്പ് നിലവിൽ അനുവദിച്ച 225 കോടി രൂപ കൊണ്ടാണ് ഒരുക്കങ്ങൾ തുടങ്ങുന്നത്. ഓണച്ചന്തകൾക്കും വിപണി ഇടപെടലിനുമായി 600 കോടി രൂപയെങ്കിലും വേണമെന്നാണ് ഭക്ഷ്യ വകുപ്പിന്റെ ആവശ്യം. 250 കോടി അനുവദിച്ചുവെങ്കിലും ഇതു തികയില്ലെന്നും സപ്ലൈകോ ചൂണ്ടിക്കാട്ടുന്നു.
Story Highlights : Onam kits only for yellow ration cardholders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here