ആവേശം മോഡൽ പാർട്ടികൾക്ക് പിന്നാലെ തൃശൂരിൽ ഗുണ്ടാ ഫിനാൻസ്; കടവി രഞ്ജിത്ത് ഉൾപ്പെടെ നാലുപേർ പിടിയിൽ

ആവേശം മോഡൽ പാർട്ടികൾക്ക് പിന്നാലെ തൃശൂരിൽ ഗുണ്ടാ ഫിനാൻസ്. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് മണി ലെൻഡിങ് ലൈസൻസോ കോർപറേഷന്റെ അനുമതിയോ ഇല്ലാതെ നഗരത്തിൽ പണമിടപാട് സ്ഥാപനം നടത്തിയത്. ഗുണ്ട കടവി രഞ്ജിത്ത് ഉൾപ്പെടെ നാലുപേരെ ഈസ്റ്റ് പൊലീസ് പിടികൂടി.
ഉദ്ഘാടന ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കടവി രഞ്ജിത്തിന്റെ വീഡിയോ നിരീക്ഷിച്ചാണ് പൊലീസ് ധനകാര്യ സ്ഥാപനത്തിന്റെ പ്രവർത്തനം കണ്ടെത്തിയത്. ഇന്നലെ സ്ഥാപനത്തിൽ റെയിഡ് നടത്തിയ പൊലീസ് കടവി രഞ്ജിത്തിനെയും കൂട്ടാളികളായ വിവേക്, ഹർഷാദ്, സജീന്ദ്രൻ എന്നിവരേയും പിടികൂടുകയായിരുന്നു.
സചീന്ദ്രൻ എന്ന വ്യക്തിയെ മുന്നിൽ നിർത്തിയാണ് എ.ആർ. മേനോൻ റോഡിൽ എസ്.ആർ. ഫിനാൻസ് എന്ന സ്ഥാപനം ഇവർ നടത്തിയിരുന്നത്. അറസ്റ്റിലായവരിൽ വിവേകിന്റെയും ഹർഷാദിന്റെയും പേരിൽ നിരവധി കേസുകൾ ഉണ്ട്. ജൂലൈ ഏഴിന് കടവി രഞ്ജിത്താണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ആറുലക്ഷത്തോളം രൂപ ഈ സ്ഥാപനം കടം കൊടുക്കുകയും ചെയ്തു.
Story Highlights : 4 arrest in goonda finance Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here