Advertisement

ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

August 20, 2024
Google News 2 minutes Read

ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ബെന്നി ബഹന്നാൻ ഉത്‌ഘാടനം ചെയ്തു. കെപിസിസി മെമ്പർ അഡ്വ. ഷിയോ പോൾ സ്വാതന്ത്യദിന അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് ജിജേഷ് പി വി അധ്യക്ഷത വഹിച്ചു.

ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ശ്രീ ബിജു സ്കറിയ , ഐഒസി നാഷണൽ കോർഡിനേറ്റർ സാജു സി.പി, ഐഒസി നാഷണൽ വൈസ് പ്രസിഡന്റ് മാർട്ടിൻ ഉറുമീസ്, ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് ശ്രീ അഫ്സൽ അബ്ദുൽ ഖാദർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു .

വിവിധ കലാപരിപാടികൾ അരങ്ങേറിയ ചടങ്ങിന് ശ്രീ റോബിൻ ജോസഫ് സ്വാഗതവും ശ്രീ ലിന്റോ ദേവസ്സി നന്ദിയും പറഞ്ഞു.

Read Also:32 വർഷത്തിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ചന്ദ്രമോഹനന് ഒഐസിസിയുടെ യാത്രയയപ്പ്

Story Highlights : OICC Australia Victoria State Committee Independence Day celebrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here