32 വർഷത്തിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ചന്ദ്രമോഹനന് ഒഐസിസിയുടെ യാത്രയയപ്പ്
32 വർഷത്തിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി മലപ്പുറം ജില്ലാ മുൻ പ്രസിഡണ്ടും നിലവിലെ നാഷണൽ കമ്മിറ്റി അംഗവുമായ ചന്ദ്രമോഹനന് ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. ദമാം ബദർ അൽ റാബി ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് സംഗമത്തിൽ പ്രവിശ്യയിലെ ഒ ഐ സി സി യുടെ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു . ഓഐസിസിയുടെ തുടക്കകാലഘട്ടം മുതൽ തന്നെ സജീവപ്രവർത്തകനായിരുന്ന ശ്രീ . ചന്ദ്രമോഹൻ , ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് , ദമ്മാം റീജണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .നിലവിൽ ജില്ലയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമാണ്. (OICC farewell to Chandramohanan as he returns home after more than 32 years of exile)
ദഹ്റാൻ അഹലിയ സ്കൂളിൽ സർവീസ് സൂപ്പർ വൈസറായി പ്രവർത്തിച്ച് വരുന്ന ചന്ദ്രമോഹൻ കഴിഞ്ഞ 32 വർഷവും ഇതേ കമ്പനിയിൽ തന്നെയാണ് ജോലി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ വേങ്ങര കൂരിയാട് സ്വദേശിയായ ചന്ദ്രമോഹന് പ്രവിശ്യയിൽ വൻ സുഹൃദ് വലയവമുണ്ട്. ഭാര്യ ഇന്ദുമതി അബ്ദുറഹിമാൻ നഗർ ഹൈസ്കൂൾ ( ചെണ്ടപുറായ ) അദ്ധ്യാപികയാണ്. മക്കൾ അനൂപ് മോഹൻ , അനിദ്ധു മോഹൻ .. ദമ്മാം ബദർ അൽ റാബി ഹാളിൽ ഓഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗഫൂർ വണ്ടൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗം മുൻ ഗ്ലോബൽ വൈസ് പ്രസിഡണ്ടും ജില്ലയിൽ നിന്നുള്ള മുതിർന്ന അംഗവുമായ സി. അബ്ദുൽ ഹമീദ് ഉൽഘാടനം ചെയ്തു.
Read Also: വയനാട് പുനഃരധിവാസം; കേളി ഒരു കോടി രൂപ നൽകും
നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ഗ്ലോബൽ കമ്മിറ്റി മെമ്പർമാരായ ജോൺ കോശി, ഹനീഫ റാവുത്തർ,റീജണൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല, റീജണൽ വൈസ് പ്രസിഡന്റ്മാരായ കരീം പരുത്തിക്കുന്നൻ, ഷിജില ഹമീദ്, നൌഷാദ് തഴവ, വിൽസൺ തടത്തിൽ, ജനറൽ സെക്രട്ടറിമാരായ അൻവർ വണ്ടൂർ,സി. ടി. ശശി, സക്കീർ പറമ്പിൽ,ജേക്കബ് പാറക്കൽ, നാഷണൽ കമ്മിറ്റി അംഗം നസീർ തുണ്ടിൽ , റീജണൽ സെക്രട്ടറിമാരായ നിഷാദ് കുഞ്ചു, റഷീദ്, മനോജ്, അരവിന്ദൻ , ജില്ലാ വൈസ് പ്രസിഡന്റ്മാരായ അഷ്‌റഫ് കൊണ്ടോട്ടി, ഷാഹിദ് കൊടിയേങ്ങൽ, സെക്രട്ടറിമാരായ സിദ്ദീഖ്, ഫൈസൽ കൊണ്ടോട്ടി , നാദിർ , അബ്ദുൽ സലാം, മുസ്തഫ പള്ളിക്കൽ, ജാഫർ, മുസ്തഫ, നവാസ്, മറ്റ് ജില്ലാ ഏരിയാ പ്രസിഡണ്ടുമാരായ നജീബ് നസീർ, ലാൽ അമീൻ,തോമസ് തൈപ്പറമ്പിൽ, സുരേഷ് റാവുത്തർ, ,അൻവർ സാദത്ത്, മുസ്തഫ നാണിയൂർനബ്രം, അസ്ലം ഫറോക്ക്, രമേശ് പാലക്കൽ, ഹമീദ് കണിചാട്ടിൽ,സജൂബ്, ദിൽഷാദ്, ഷാജിദ് കാക്കൂർ, രാജേഷ്,ഷിനാസ്, ജലീൽ,സാബു,രാജേഷ് ആറ്റുവ, ഡിജോ, ഹക്കീം, ഷിബു, ഷിനാജ്,ബെറ്റി, തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സംഘടനാ ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ജനറൽ സെക്രട്ടറി അബ്ദുള്ള തൊടിക നന്ദിയും പറഞ്ഞു.
Story Highlights : OICC farewell to Chandramohanan as he returns home after more than 32 years of exile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here