മുൻ ഖത്തർ പ്രവാസിയും ലാറി എക്സ്ചേഞ്ച് മുൻ ഓപ്പറേഷൻ മാനേജറുമായിരുന്ന തലക്കടത്തൂർ ബാവ ഹാജി അന്തരിച്ചു

ഖത്തറിൽ ദീർഘകാലം ലാറി എക്സ്ചേഞ്ച് ഓപ്പറേഷൻ മാനേജറായിരുന്ന തിരൂർ തലക്കടത്തൂർ സ്വദേശി മുത്താണിക്കാട്ടിൽ അബ്ദുൽ ഹമീദ് എന്ന ബാവ ഹാജി (70) നിര്യാതനായി. ഇന്ന്( ചൊവ്വാഴ്ച) വൈകുന്നേരമായിരുന്നു അന്ത്യം. ഖത്തർ ഐ.സി.എഫ് മുൻ നാഷണൽ ട്രഷറർ,കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം,മഅദിൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭൗതിക ശരീരം നാളെ രാവിലെ 10 മണിക്ക് തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ; റുഖിയ, മക്കൾ ഫൈസൽ, ഫാറൂഖ്, ഫളലു റഹ്മാൻ, ഫൌസിയ ഫൈറൂസുന്നിസ : മരുമക്കൾ : ലിയാകത് അലി , ഹംസ , സൗദ, ഫസല, ആമിന ഇഫ്രത്.
Story Highlights : Talakadathur Bava Haji passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here